p

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഒമ്പത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കോടതി വഴിയാണ് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറുക. നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകളാണ് ലഭ്യമായതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. . ഇന്നലെ നടത്തിയ പരിശോധനയിൽ ഉപകരണങ്ങളിൽനിന്ന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

ദിലീപിന്റെ പേഴ്സണൽ ഫോണടക്കം നാല് മൊബൈൽ ഫോണുകൾ, രണ്ട് ഐപാഡ്, രണ്ട് പെൻഡ്രൈവ്, ഹാ‌ർഡ് ഡിസ്ക് എന്നിവയാണ് പിടിച്ചെടുത്തത്. നടന്റെ സിനിമാ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള ഓഫീസിലെ കമ്പ്യൂട്ടറിന്റേതാണ് ഹാ‌ർഡ് ഡിസ്ക്.

വധഗൂഢാലോചനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകൾ അനിവാര്യമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടെന്നും ,തന്നെ കാണാൻ ക്ഷണിച്ചെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് ഗ്രാൻഡ് പ്രൊഡക്ഷൻസിൽ എപ്പോഴെങ്കിലും എത്തിയോയെന്ന് പരിശോധിക്കാനാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പരിശോധിക്കുന്നത്.

തോക്കെവിടെ ?

പത്മസരോവരം വീട്ടിലെ ഹാളിലിരുന്ന് ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നാണ് ബലചന്ദ്രകുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ മിന്നൽപരിശോധന. തോക്കിനേയും ദൃശ്യങ്ങളേയും കുറിച്ച് ദിലീപിനോടും സഹോദരൻ അനൂപിനോടും അന്വേഷണസംഘം ചോദിച്ചറിഞ്ഞിരുന്നു. ദിലീപിന്റെ അടുത്ത ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. തോക്ക് ആരോപണം ദിലീപ് നിഷേധിച്ചു. തോക്ക് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്:
ദൃ​ശ്യ​ങ്ങ​ൾ​ ​ഹാ​ജ​രാ​ക്കാൻ
നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്ന് ​ദി​ലീ​പ്

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​അ​ശ്ലീ​ല​ദൃ​ശ്യം​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ന​ട​ൻ​ ​ദി​ലീ​പ് ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.
അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ബൈ​ജു​ ​പൗ​ലോ​സ് ​കൈ​വ​ശ​മു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​നും, ​കോ​ട​തി​യി​ല​ല്ലാ​തെ​ ​മ​റ്റാ​രു​ടെ​യെ​ങ്കി​ലും​ ​കൈ​വ​ശം​ ​ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​പു​റ​ത്തു​വ​രാ​നും​ ​ഇ​ട​യു​ണ്ടെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ഹ​ർ​ജി​ ​ജ​നു​വ​രി​ 20​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​പ്ര​തി​ക​ൾ​ ​പ​ക​ർ​ത്തി​യ​ ​അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ​ ​ദി​ലീ​പി​ന്റെ​ ​കൈ​വ​ശം​ ​എ​ത്തി​യ​താ​യി​ ​നേ​ര​ത്തെ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ദി​ലീ​പി​ന്റെ​യും​ ​സ​ഹോ​ദ​ര​ന്റെ​യും​ ​വീ​ടു​ക​ളി​ൽ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ക്രൈം​ബ്രാ​ഞ്ച് ​റെ​യ്ഡ് ​ന​ട​ത്തി​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​ഹാ​ർ​ഡ് ​ഡി​സ്കും​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​ ​ദി​ലീ​പ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.