കാലടി: ചെങ്ങൽ റെയിൽവേ പാലത്തിൽ യുവാക്കൾ തമ്മിലുള്ള വാക്കേറ്റത്തിൽ ഒരാൾക്ക് കുത്തേറ്റു. പെരുമ്പാവൂർ താന്നിപ്പുഴ സ്വദേശി തോപ്പിൽവീട്ടിൽ അഭിനവ് ഗോപിക്കാണ് (19) കുത്തേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അഭിനവിനെ കാലടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കാലിലാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലന്ന് പൊലീസ് പറഞ്ഞു. കുത്തിയ ആൾ രക്ഷപെട്ടു. പൊലീസ് കേസടുത്തു.