കുറുപ്പംപടി : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയും ഭവന സന്ദർശനവും നടത്തും. ജില്ലാ പട്ടികജാതി വികസന ഓഫീസും എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച് നാളെ (16) ഉച്ചയ്ക്കു 2ന് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി മുകൾ എസ്.സി സാംസ്കാരിക നിലയത്തിൽ വെച്ച് മുഖാമുഖം പരിപാടിയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടക്കും. എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ നേതൃത്തിൽ ഭവന സന്ദർശനവും സംഘടിപ്പിക്കും.