പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ പാട്ട് താലപ്പൊലിക്ക് ഇന്ന് തുടക്കം. 23 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഭക്തിഗാനമേള, ചിന്ത് പാട്ട്, നൃത്തനൃത്ത്യങ്ങൾ, ഗാനാഞ്ജലി, പ്രഭാഷണം, സോപാനസംഗീതം, നൃത്തസന്ധ്യ, ദേവസംഗീതം, കഥകളി പദ കച്ചേരി, ഓട്ടൻതുള്ളൽ, തിരുവാതിര, ഭക്തിഗാനസുധ, പുല്ലാങ്കുഴൽ കച്ചേരി, ചാക്യാർകൂത്ത്, സോപാനസംഗീതം, കഥാപ്രസംഗം, ഡബിൾ തായമ്പക എന്നീ പരിപാടികൾ അരങ്ങേറും. ഫെബ്രുവരി 3ന് പൊലീസ് സ്റ്റേഷൻ പറ, 6ന് ഊര് താലപൊലി, 4 നും 5 നും ഗജവീരൻമാരുടെ അകമ്പടിയോടെ പകൽപ്പൂരം, കൊട്ടാരം പറ എന്നിവ നടക്കും.