 
കൊച്ചി: പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിനായുള്ള കേന്ദ്രപദ്ധതികൾ സംസ്ഥാനസർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ആരോപിച്ചു. പട്ടികവർഗ്ഗമോർച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസി / പട്ടികവർഗ്ഗ മേഖലയിൽ പോഷകാഹാരക്കുറവുമൂലം കുട്ടികൾ മരിക്കുന്നത് സാധാരണ സംഭവമായി. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുംവേണ്ട പരിരക്ഷ ലഭിക്കുന്നില്ല. ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിൽ ആവശ്യമായ സൗകര്യങ്ങളില്ല. പാർപ്പിട - ശുദ്ധജല - വൈദ്യുതി കാര്യങ്ങളിലും സംസ്ഥാനം വളരെയധികം പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. പ്രമോദ്കുമാർ, കെ.കെ. സുകുമാരൻ, വൈസ് പ്രസിഡന്റുമാരായ ഭരതൻ എണ്ണപ്പാറ, കമലമ്മ രാഘവൻ, സരസ്വതി, അംബിക കേളു, സെക്രട്ടറിമാരായ വള്ളി, എം.സി. വിജയൻ, വിജയകുമാർ, ബാബു പി.കെ, ട്രഷറർ എൻ.കെ. രാമനാഥൻ എന്നിവർ പ്രസംഗിച്ചു.