കോലഞ്ചേരി: ഒ.ബി.സി മോർച്ച കോലഞ്ചേരി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ വന്ന സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. ബി.ജെ.പി കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് പി.സി. വിനോജ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഒ.എം. അഖിൽ അദ്ധ്യക്ഷനായി. എസ്.ശ്രീകാന്ത് കൃഷ്ണൻ, ഷിജു കിങ്ങിണിമറ്റം, സുഭാഷ് കടമറ്റം തുടങ്ങിയർ സംസാരിച്ചു.