janardhanan-nair-90

കൊച്ചി: കടവന്ത്ര ലക്ഷ്മിസദനിൽ പി.വി. ജനാർദ്ദനൻ നായർ (90 - കൃഷ്ണൻനായർ സ്റ്റുഡിയോ) നിര്യാതനായി. കൊച്ചി നഗരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന നഗരമുഖങ്ങളെയും കാഴ്ചകളെയും കാമറയിലൂടെ പകർത്തുകയും പിന്നീട് അതെല്ലാം കൊച്ചിയുടെ ചരിത്രശേഖരങ്ങളായി മാറിത്തീരുകയും ചെയ്ത ഒത്തിരി ഫോട്ടോകൾക്ക് ജന്മം നൽകിയ എറണാകുളത്തെ ആദ്യകാല ഫോട്ടോഗ്രഫറായിരുന്നു. എറണാകുളത്തെ പ്രശസ്തമായ ആദ്യകാല സ്റ്റുഡിയോയായ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രഫറും പാർട്ണറുമായിരുന്നു. ഭാര്യ: പരേതയായ അംബുജാക്ഷിഅമ്മ. മക്കൾ: പരേതയായ മിനി വിജയൻ, വിജയാനന്ദ്, വിനോദ്, ലക്ഷ്മി ജയദേവൻ, വേണുഗോപാൽ. മരുമക്കൾ: സി.പി. വിജയൻ മേനോൻ, ജയന്തി വിജയാനന്ദ്, ജയദേവൻ, സന്ധ്യ വിനോദ്.