തിരുമാറാടി : തിരുമാറാടി ഗ്രാമ പഞ്ചായത്തിൽ നിന്നും വാർദ്ധക്യ കാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്ന ബി.പി.എൽ വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കൾ ബി.പി.എൽ സർട്ടിഫിക്കറ്റ് , അവരുടെ പേര് ഉൾപെട്ടിട്ടുള്ള റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, എന്നിവ പഞ്ചായത്താഫീസിൽ അടിയന്തിരമായി സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.