
വൈപ്പിൻ: ഗോശ്രീ കവലയിൽ നിന്ന് ആരംഭിക്കുന്ന ഗോശ്രീ പാലത്തിന്റെ പ്രവേശനഭാഗത്ത് മാസങ്ങൾക്കുമുമ്പ് രൂപപ്പെട്ട കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി സമരംനടത്തി. സമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. നിവരധി വാഹനങ്ങളും യാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന ഗോശ്രീ പാലത്തിൽ രൂപപ്പെട്ട കുഴികൾ നികത്താൻ ജിഡ അധികൃതർ തയ്യാറാകാത്തതുമൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. മത്സ്യബന്ധന ഹാർബർ അടക്കമുള്ള ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ വാഹനത്തിരക്കും ജനത്തിരക്കും ഉള്ളപ്പോൾ ഈ കുഴികൾ വില്ലനായി മാറുകയാണ്. ഈ കുഴികൾ ഉടൻ നികത്തി ടാർ ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു. സമിതി ജനറൽ കൺവീനർ എം.രാജഗോപാൽ, ജോളി ജോസഫ്, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, ജോസി ചക്കാലക്കൽ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജെയിംസ് തറമേൽ, സെബാസ്റ്റ്യൻ തേക്കാനത്ത്, റോസിലി ജോസഫ്, സേവ്യർ കർത്തേടം, മണി തേങ്ങാത്തറ തുടങ്ങിയവർ പ്രസംഗിച്ചു.