മരട്: പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുണ്ട് എന്ന് പ്രസംഗിച്ച കെ.പി. അനിൽ കുമാറിനെ ഓഡെപെക് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക, പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുക, ഈ കാര്യത്തിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിങ്കൊടി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയന്റെ നേതൃത്വത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് സംഘടിപ്പിച്ച ജാഥ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.കെ.സുരേഷ് ബാബു, ടി.കെ. ദേവരാജൻ, സുനില സിബി, ബെൻഷാദ് നടുവിലവീട്,
കെ.എം. ജലാൽ, ടി.എം. അബ്ബാസ്, ശരത് ചന്ദ്രൻ, എം.എ.അബൂബക്കർ, സി.പി.ഷാജികുമാർ, സിബി സേവ്യർ, മിനി ഷാജി, രേണുക ശിവദാസ്, പത്മപ്രിയ വിനോദ്, എൻ.കെ. സലിം, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.