
വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കേരളസർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്നതാണ് പദ്ധതി. ഞാറക്കൽ വി.എച്ച്.എസ്.എസ്, മൂത്തകുന്നം എസ്.എൻ.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുന്ന ക്യാമ്പ് ശനിയാഴ്ച സമാപിക്കും. പ്രിൻസിപ്പാൾ കെ.എ.ആബിദ, വൈസ് പ്രിൻസിപ്പാൾ വി.കെ.നിസാർ, മാനേജർ ഡോ.വി.എം.അബ്ദുല്ല, പി.ടി.എ. പ്രസിഡന്റ് കെ.എ.സാജിത്ത്, ഡോ.കെ.കെ.സുലൈഖ, സ്‌കൂൾ പ്രോഗ്രാം കോഡിനേറ്റർ എ.എ.സമീറ എന്നിവർ പ്രസംഗിച്ചു.