കൊച്ചി: സ്വകാര്യ ബസിൽവച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. സൗത്ത് ചിറ്റൂർ സ്വദേശി മിഥുൻ മേനോനാണ് (32) പിടിയിലായത്. ഇന്നലെയാണ് സംഭവം. പെൺകുട്ടിയോട് അപമര്യാദയോടെ പെരുമാറിയതിനെത്തുടർന്ന് യുവാവിനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. നോർത്ത് പൊലീസെത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.