vhssmarady

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആനവണ്ടികൾ കഴുകിയൊരുക്കി വിദ്യാർത്ഥികൾ. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തി വാഷ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ കഴുകി വൃത്തിയാക്കിയത്. ജനങ്ങൾക്കിടയിൽ പൊതുമുതൽ സംരക്ഷണത്തിന്റെ പ്രധാന്യം ഓർമ്മപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ.

ബസിന്റെ അകവും പുറവും വൃത്തിയാക്കി അകത്തുണ്ടായിരുന്ന പ്ലാസ്റ്റിറ്റിക്ക് കുപ്പികളും മറ്റും നീക്കം ചെയ്തു. ബസുകൾ ശുചീകരിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മുവാറ്റുപുഴ ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സാജൻ വി . സ്കറിയയും സ്റ്റേഷൻ മാസ്റ്റർ വി.എം. അബ്ദുൽ ഖാദറും അഭിനന്ദിച്ചു. പ്രിൻസിപ്പൽ റനിത ഗോവിന്ദ് സീനിയർ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രൻ, പ്രോഗ്രം ഓഫീസർ സമീർ സിദ്ദീഖി പി, കരിയർ മാസ്റ്റർ കൃഷ്ണപ്രിയ പി, രതീഷ വിജയൻ, കൃഷ്ണജ തങ്കപ്പൻ വിദ്യാർത്ഥികളായ അനന്യവിനോദ് ധനുരാജ് പി.ടി. അജ്ജന ജനീഷ് ,സുൽത്താന സുധീർ, കൃഷ്ണ ഉണ്ണി, ജിത്തുരാജ്, അഭിജിത്ത് ബിജു തുടങ്ങിയവർ നേതൃത്വം നൽകി