aituc
കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി ) എട്ടാമത് സംസ്ഥാന സമ്മേളനം എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സാധാരണക്കാരനെ ചൂഷണം ചെയ്യാനുള്ള അനുമതിയാണ് കൊവിഡ് കാലത്തും കേന്ദ്രസർക്കാർ ചെയ്തതെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പറഞ്ഞു. കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി ) എട്ടാമത് സംസ്ഥാന സമ്മേളനം എറണാകളം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ ഇടതുമുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. കൊവിഡ് കാലത്തും ക്ഷേമപെൻഷനുകൾ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോയ സംസ്ഥാനം കേരളമാണെന്നും അവർ പറഞ്ഞു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് കെ. വിജയൻപിള്ള, ജെ. ഉദയഭാനു, കെ.സി. ജയപാലൻ, എം.പി.ഐ ചെയർപേഴ്‌സൺ കമല സദാനന്ദൻ എന്നിവർ സംസാരിച്ചു.