കൊച്ചി: ചിലവന്നൂർ കോർപ്പറേഷൻ കോളനിയിലെ വീട്ടിൽ അതിക്രമിച്ച് കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി 2,500 രൂപ പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. കോളനി നിവാസികളായ സുനീഷ് (25), വിഷ്ണു (24) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്. കോർപ്പറേഷൻ കോളനിയിലെ മേനോൻ കോംപ്ലക്‌സിൽ താമസിക്കുന്ന റിഷാദിന്റെ മുറിയിൽ അതിക്രമിച്ച് കയറിയാണ് പണം പിടിച്ചുപറിച്ചത്. സഹോദരനെ കൊലപ്പെടുത്തിയതുൾപ്പെടെ ഒട്ടേറെ അടിപിടികേസുകളിലുൾപ്പെട്ട സുനീഷിനെതിരെ കാപ്പചുമത്തി കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.