
കൊച്ചി: പൈലിംഗ് ജോലിക്കായി ഉപയോഗിക്കുന്ന മെഷറിംഗ് ബോക്‌സ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശികളായ ബിഷ്ണു സർദാർ (27), തപസ് മണ്ടൽ (28) എന്നിവരാണ് പിടിയിലായത്. കളമശേരി വട്ടേക്കുന്നം ഭാഗത്ത് കൈനാത്ത് റോഡിൽ ഷാജിയുടെ വീട്ടിൽനിന്നാണ് 5,000 രൂപ വിലമതിക്കുന്ന മെഷറിംഗ് ബോക്‌സ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ആക്രിപെറുക്കാനെന്ന വ്യാജേന എത്തിയാണ് ഇവർ മോഷണം നടത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.