
കൊച്ചി: സീറോ മലബാർ സഭയിലെ ജനാഭിമുഖ കുർബാനക്രമം നിലനിറുത്താനായി എറണാകുളത്തെ ബിഷപ്പ് ഹൗസിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ഫാ. ബാബു കളത്തിലിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ചയാണ് ഇദ്ദേഹം നിരാഹാരം ആരംഭിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ എറണാകുളം സെൻട്രൽ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്ത് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സഭാ സിനഡ് യോഗം ആരംഭിച്ച പശ്ചാത്തലത്തിലാണ് വൈദികൻ ബിഷപ്പ് ഹൗസിന് മുന്നിൽ സമരം തുടങ്ങിയത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നിൽ അൽമായ മുന്നേറ്റം അതിരൂപതാ സമിതി അംഗം പ്രകാശ് പി.ജോണും വ്യാഴാഴ്ച മുതൽ നിരാഹാരസമരത്തിലാണ്. ഇന്ന് സിനഡ് യോഗം അവസാനിക്കും.