കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാസ്പ് പദ്ധതിയുടെ കീഴിൽ താത്കാലിക അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു സയൻസ്, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, പ്രായം: 18-36, ദിവസവേതനം 467 രൂപ. താത്പര്യമുള്ളവർ ഈ മാസം 20ന് രാവിലെ 9ന് എത്തി രജിസ്റ്റർ ചെയ്യണം. 10.30ന് ഇന്റർവ്യൂ.