കൊച്ചി: ഹയർ സെക്കൻഡറി തലത്തിലെ വിദ്യാർത്ഥികളുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ച് ഓരോ മേഖലയിലേക്കും നയിക്കുന്നതിന് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തുന്ന ദിശ വെർച്വൽ സ്റ്റഡീസ് എക്സ്പോ 17ന് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ സൂം സി.ജി.എ.സി യൂട്യൂബ് ലൈവ് വഴി പ്രീമിയ‌ർ സ്ഥാപനങ്ങളേയും ഓരോ മേഖലയിലേയും വിദഗ്ദ്ധരേയും ഉൾപ്പെടുത്തിയാണ് ക്ലാസുകൾ സംഘടിപ്പിക്കുക. ഏഴു ദിവസങ്ങളിലായി വൈകിട്ട് 7.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിലെ സെക്ഷനുകളിൽ പങ്കെടുക്കാം. 17ന് നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സൂം ഐ.ഡി-86355698662 പാസ്‌വേഡ്- DISHA.