anwar-sadath-mla

ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് ഐശ്വര്യ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം 'ഐശ്വര്യോത്സവം' അമ്പലപ്പറമ്പ് എസ്.എൻ.ഡി.പി ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബെന്നി ബഹ്നാൻ എം.പി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ പ്രസിഡന്റ് റിയാസ് കുട്ടമശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അസോസിയേഷൻ ഫാമിലി ബോർഡ് പ്രകാശനവും അമൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ റസിയ ചാലയ്ക്കൽ ബോധവത്കരണ ക്ലാസും നടത്തി. കലാസന്ധ്യ നടനും എഴുത്തുകാരനുമായ റഫീഖ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ഐശ്വര്യ കുടുംബാംഗവും കൊല്ലം സബ് ജഡ്ജുമായ ഫസീല ബക്കർ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിയ്ക്കൽ, വാർഡ് മെമ്പർ ടി.ആർ. രജീഷ്, എഡ്രാക് പഞ്ചായത്ത് ട്രഷറർ വി. അജിത് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.കെ. മണി സ്വാഗതവും ട്രഷറർ വി.എ. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.