
ആലുവ: റഷ്യൻകൃതികൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നവർക്ക് 2008 മുതൽ നൽകി വരുന്ന യസനിൻ പുരസ്‌കാരം നേടിയ എഴുത്തുകാരൻ വേണു വി. ദേശത്തിന് ജന്മനാടിന്റെ ആദരം. കെ. വാസു സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ പ്രസിഡന്റ് കെ.പി. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ടി.എ. ഇബ്രാഹിംകുട്ടി, പി.ആർ. രാജേഷ്, ഭാവന രഞ്ജിത്ത്, ആർ. ബാബുരാജ്, പി.ആർ. രതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗായകരുടെ ഗാനസന്ധ്യയും ഗസൽ ഗാനങ്ങളും അരങ്ങേറി.