rail

കൊച്ചി: കേരളത്തിന് വിനാശകരമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി.

'കെ റെയിൽ വേണ്ട, കേരളം മതി ' എന്ന മുദ്രാവാക്യമുയർത്തി 25ന് രാവിലെ 11 മുതൽ ഒരുമണി വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ് ഗണേശ്, ഡോ. എഡ്വേർഡ് ഏടേഴത്ത് തുടങ്ങിയവർ സംസാരിച്ചു.