കോലഞ്ചേരി: കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരേ സി.പി.ഐ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റി മാർച്ചും ധർണയും നടത്തും. തിങ്കളാഴ്ച രാവിലെ 10ന് പുത്തൻകുരിശ് പോസ്​റ്റോഫീസിലേക്ക് നടക്കുന്ന മാർച്ച് ജില്ലാ അസിസ്​റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്യും. സമരത്തിനു മുന്നോടിയായി പ്രചാരണ ഇന്ന് രാവിലെ പെരുവംമുഴിയിൽ നിന്നും തുടങ്ങി പുത്തൻകുരിശിൽ സമാപിക്കും.