മൂവാറ്റുപുഴ: ഇന്ന് (ഞായർ) നടത്താനിരുന്ന എസ്.എൻ.ഡി.പി യോഗം കാലാമ്പൂർ ശാഖയുടെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും അതോടനു ബന്ധിച്ചുള്ള കുടുബസംഗമവും കൊവിഡ് വ്യാപന പാശ്ചാതത്തലത്തിൽ മാറ്റിവച്ചതായി ശാഖ ഭാരവാഹികൾ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്ത് നടത്തുന്ന ഉദ്ഘാടനപരിപാടിയാണ് മാറ്റിവച്ചിരിക്കുന്നത്.