മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ നിന്നും ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി മാത്രം കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും പെൻഷൻ ഐ.ഡി.യും സഹിതം 18 ന് മുമ്പായി നഗരസഭാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന വിവരം നഗരസഭ സെക്രട്ടറി അറിയിച്ചു.