കൊച്ചി: ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റിനായുള്ള ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പല ജില്ലകളിലും ഉയർന്ന കൊവിഡ് ടി.പി.ആർ നിരക്ക് രേഖപ്പെടുത്തിയതിനാലാണ് പരിശോധന മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.