കൊച്ചി: കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡി.ടി.പി.സി, കൊച്ചി നഗരസഭ, തേവര എസ്. എച്ച് കോളേജ് സ്റ്റുഡൻസ് ഡെവലപ്‌മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഫോർട്ട്‌കൊച്ചി ബീച്ച് ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കെടുത്തു. എസ്.എച്ച് കോളേജ് സ്റ്റുഡന്റ് ഡെവലപ്‌മെന്റ് ഓഫീസർ എബിൻ അമ്പിളിയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഒക്ടോബർ 2 മുതൽ എല്ലാ ശനിയാഴ്ചകളിലും ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.