
മൂവാറ്റുപുഴ: കല്ലൂർക്കാട് മടപ്പിള്ളിൽ എം.വി.ജോസഫിന്റെ റബർ പുകപ്പുരക്ക് തീപിടിച്ചു. ജോസഫിന്റെ വീടിന് സമീപത്തായിരുന്ന റബർ പുകപ്പുരക്കാണ് തീപിടിച്ചതെങ്കിലും തീ നിയന്ത്രണ വിധേയമാക്കിയതാനാൽ അപകടമുണ്ടായില്ല. കല്ലൂർക്കാട്,തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. ഏകദേശം ഏഴ് ടണോളം റബർഷീറ്റ് ഉണ്ടായിരുന്നു. 50 ശതമാനം ഷീറ്റ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. നഷ്ടം കണക്കാക്കി വരുന്നു.