br

കുറുപ്പംപടി : കൂവപ്പടി ബി.ആർ.സിയുടെ കീഴിൽ വ്യത്യസ്ത പരിശീലന നേതൃത്വവുമായി അദ്ധ്യാപകർ. അകനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ, മുടക്കുഴ യു.പി സ്ക്കുൾ ,കുറുപ്പംപടി ഡയറ്റ്സ് എന്നിവിടങ്ങളിലെ 34 - ൽ പരം വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലത്തിനുമായി കരാട്ടെ പരീശീലനം ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. കരാട്ടെ പരിശീലത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. പഞ്ചായത്തംഗം ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിന്ധു , ഹെഡ്മിസ്ട്രസ് ബോബി, ബി.ആർ.സി അദ്ധ്യാപിക സിന്ധു, ആരീഫ, കരാട്ടെ അദ്ധ്യാപകൻ രവി, പോൾ വറുഗീസ് എന്നിവർ പ്രസംഗിച്ചു.