murikumpadam-jeaty-road


വൈപ്പിൻ: നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മുരിക്കുംപാടം ജെട്ടി റോഡ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അൻപത് ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച റോഡിന് 604 മീറ്റർ ദൈർഘ്യമുണ്ട്.
പൊതുമരാമത്തുവകുപ്പ് പദ്ധതി നിർവ്വഹണം നടത്തി. വെറ്റ് മിക്‌സ് ഇട്ടുയർത്തി ക്‌ളോസ് ഗ്രേഡസ് ചിപ്പിംഗ് കാർപ്പറ്റ് നിലവാരത്തിലാണ് റോഡ് നിർമ്മിച്ചതെന്ന് പൊതുമരാമത്ത് ഞാറയ്ക്കൽ നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 330 മീറ്റർ നീളത്തിൽ ഡ്രയ്‌നേജ് പ്രവൃത്തിയും പൂർത്തിയാക്കിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വേണു, എ.എ. സാബു, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. പ്രശോഭ് എന്നിവർ പങ്കെടുത്തു.