കൊച്ചി: ആയുഷ് മന്ത്രാലയത്തിന്റെയും പതഞ്ജലി യോഗപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷ അമൃതോത്സവത്തിന്റെ വേളയിൽ മകര സംക്രാന്തി ദിനത്തിൽ ഒരുകോടിയലധികം ആളുകൾ സൂര്യനമസ്‌കാരം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം www.75 suryanamaskar.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 21 ദിവസം നീളുന്ന പരിപാടിയിൽ ദിവസവും 13സൂര്യനമസ്‌കാരം നടത്തി സർട്ടിഫിക്കേറ്റ് നേടാം. ജനുവരി 26ന് അടുത്ത സൂര്യ നമസ്കാരം നടത്തുമെന്ന് ടെക്‌നിക്കൽ ജോയിന്റ സെക്രട്ടറി ഷാമിൽ മോൻ അറിയിച്ചു.