
പറവൂർ: പരിസ്ഥിതി സംരക്ഷണ ദൗത്യസേന ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക് ആശുപത്രിയിൽ പരിസ്ഥിതി സംരക്ഷണ സെമിനാറും നിർദ്ധനരായ രോഗികൾക്ക് ശുചീകരണ കിറ്റുകൾ വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദൗത്യസേന ജില്ല കൺവീനർ വിനോദ് കണ്ണൻകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മന്മഥൻ കെ. വയലാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രകാട്, ഇ.ജി. ശശി, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, മഞ്ജു, ബാബു തുടങ്ങിയവർ സംസാരിച്ചു.