വൈപ്പിൻ: സെവൻ ആരോസ് ഫുട്ബാൾ അക്കാഡമി സംഘടിപ്പിക്കുന്ന 12 വയസിൽ താഴെയുള്ള കുട്ടികളുടെ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് 2.30ന് നായരമ്പലം പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറ്റം. 
ജില്ലാ പഞ്ചായത്ത് മെമ്പർ ഡോണോ മാസ്റ്റർ അണ്ടർ 8, 10,12 മത്സരങ്ങളുടെ കിക്കോഫ് നിർവഹിക്കും.
അക്കാഡമിയിലൂടെ കളിച്ചുവളർന്ന മലപ്പുറം യുണൈറ്റഡ് എഫ്.സി താരം ആദർശ് വി.ജെ, തൃശൂർ എഫ്.സി താരം ഹേമന്ദ് പി, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ എം.ടി. മജുംദാർ എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിക്കും.സമാപന സമ്മേളനം എം.പി. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. അക്കാഡമിയുടെ രക്ഷാധികാരി പ്രസാദ് കാകൻ അദ്ധ്യക്ഷത വഹിക്കും. കെ.ജെ. ഫ്രാൻസീസ് മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ പി.പി. തോബിയാസ്, സിനിമാ സംവിധായകൻ ജിബു ജേക്കബ്, സിനിമാ താരം സാജു നവോദയ (പാഷണം ഷാജി), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി വിൻസെന്റ് എന്നിവർ പ്രസംഗിക്കും.വാർത്താസമ്മേളനത്തിൽ രക്ഷാധികാരി പ്രസാദ് കാകൻ, ചീഫ് കോർഡിനേറ്റർ കെ.ജെ. ഫ്രാൻസീസ്, ചീഫ് കോച്ച് ശ്രീജിത്ത്, സുബീഷ് കുമാർ, വിനയരാജ്, പി.ടി.എ. പ്രസിഡന്റ് സനൽരാജ് എന്നിവർ പങ്കെടുത്തു.