ആലുവ: ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ദിനാചരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരി അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, കീഴ്മാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ആർ. രജീഷ്, അബൂബക്കർ, ഉസ്മാൻ വാരിക്കാട്ടുകുടി എന്നിവർ സംസാരിച്ചു. കേരളത്തിൽ ആദ്യമായി 24 മണിക്കൂറും കാർഡിയോളജി ഡോക്ടറുടെ സേവനത്തോടുകൂടിയുള്ള ഇ.സി.ജി യൂണിറ്റ് ഉൾപ്പെടുത്തിയുള്ള പരിശോധനാ ക്യാമ്പും നടന്നു.