mm

പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അകനാട് ഗവ:ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിർമ്മിച്ച സെമിനാർ ഹാൾ ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വൽസ വേലായുധൻ, ഡോളി ബാബു, പി.ടി.എ പ്രസിഡന്റ് സുനിൽ കർത്ത, ജോബി മാത്യു, ജോഷി തോമസ്, പോൾ പൊട്ടക്കൽ സ്‌ക്കൂൾ പ്രിൻസിപ്പാൾ യു. സിന്ധു, ഹെഡ്മിസ്ട്രസ് എം.ആർ ബോബി എന്നിവർ പ്രസംഗിച്ചു.