
അങ്കമാലി: എസ്.എഫ്.ഐ എറണാകുളം ജില്ലാ വിദ്യാർത്ഥിനി കൺവെൻഷൻ അങ്കമാലി എ.പി കുര്യൻ സ്‌മാരക ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ലിജി ജോർജ് അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി അഭിജിത്ത്, എസ്.എഫ്.ഐ വിദ്യാർത്ഥിനി സബ് കമ്മിറ്റി ജില്ലാ കൺവീനർ അജ്മില ഷാൻ, അരുന്ധതി ഗിരി, രോഷ്മ ബാബു എന്നിവർ സംസാരിച്ചു.25 അംഗ എസ്.എഫ്.ഐ ജില്ലാ വിദ്യാർത്ഥിനി സബ് കമ്മിറ്റിയും ഭാരവാഹികളായി അജ്മില ഷാൻ (കൺവീനർ), ലിജി ജോർജ്, രോഷ്മ ബാബു (ജോ. കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.