bj

പെരുമ്പാവൂർ : അഹിംസാ മുദ്രാവാക്യത്തിലൂടെ രൂപം കൊടുത്ത കോൺഗ്രസ് പാർട്ടി അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ്സ് (എം) കൂവപ്പടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ട് പാർട്ടി സംഘടന തിരെഞ്ഞടുപ്പിന്റെ ഭാഗമായി നടത്തപ്പെടുന്ന മണ്ഡലം സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂവപ്പടി മണ്ഡലത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റും ട്രാവൻകൂർ സിമന്റ് ലിമിറ്റഡിന്റെ ചെയർമാനുമായ സാബു ജോസഫ് നിർവഹിച്ചു. ചേരാനല്ലൂരിൽ മണ്ഡലം പ്രതിനിധികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പുതിയ പ്രസിഡന്റ് ഡെന്നി ചെട്ടിയാകുടി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ എം.എം ഫ്രാൻസിസ്, ജോയി ജോസഫ്, കെ.പി ബാബു, അഡ്വ. ഷൈൻ ജേക്കബ്, വർഗീസ് ജോർജ്ജ് പൈനാടത്ത്, ധനേഷ് മാഞ്ഞൂരാൻ, ജോർജ്ജ് ചെമ്പോല, ഷാജി തെക്കുംകാട്, വർഗ്ഗീസ് പാങ്കോടൽ, സജിമോൻ കോട്ടക്കൽ, ജോർജ്ജ് കോട്ടക്കൽ, ജോർജ്ജ് കോട്ടൂർ, ജസ്സൽ വർഗീസ്, ടോമി ജോസഫ്, ജോസി.പി തോമസ്, ടോജി മാമ്പിള്ളി, സോണി ജോബ്, രാജോഷ് ഐപ്പ്, നെൽസൺ തോമസ്, ടോം ജി, എസ്. സോമരാജൻ, എൻ രാഘവൻ, പി.ആർ വർഗ്ഗീസ്, ജാൻസി ജോർജ്ജ്, മേരി ഐപ്പ് തുടങ്ങിയവർ പങ്കടുത്തു.