
ആലുവ: കടുങ്ങല്ലൂർ സേവാഭാരതിയുടെ സ്വന്ത്വന പരിചരണ വിഭാഗം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസുമായി ചേർന്നു നേത്ര - ദന്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
പ്രൊഫ. ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഡോ. സി.എം. ഹൈദരാലി, ഡോ. ജി. മോഹനൻ എന്നിവരെ റിട്ട. ജഡ്ജ് സുന്ദരം ഗോവിന്ദ് ആദരിച്ചു. ഡോ. രാജീവ് സേവ സന്ദേശം നൽകി. അമൃത മെഡിക്കൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ എം.ഡി. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, ആർ.കെ. കൃഷ്ണകുമാർ, വാർഡ് മെമ്പർ ബേബി സരോജം, ടി.എസ്. മണികണ്ഠൻ, എസ്. വേണുഗോപാൽ, എ.എൽ. കൊച്ചപ്പൻപിള്ള, എം.കെ. ജയകുമാർ, കെ.എസ്. പ്രകാശൻ, മുരളീധരൻപുളിക്കൽ, അജിതപ്രസാദ്, എം.സി. മണി, കെ.ആർ. ജിനേഷ്, എ.ഡി. സദാനന്ദൻ എന്നിവർ പങ്കെടുത്തു.