പറവൂർ: പറവൂർ ബോയ്സ് ഹൈസ്കൂളിന്റെ ശതോത്തര സുവർണ്ണ ജൂബിലിയോടാനുബന്ധിച്ച് നടത്തുന്ന കൊടിമര ഘോഷയാത്ര നാളെ നടക്കും. രാവിലെ പത്തിന് ഗവ. എൽ.പി.ബി സ്കൂളിൽ നിന്നും ആരംഭിച്ച് ബോയ്സ് സ്കൂളിൽ സമാപിക്കും. പതിനൊന്നിന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പതാക ഉയർത്തും. ഒരു വർഷം നീണ്ടുനിൽകുന്ന ശതോത്തര സുവർണ്ണ ജൂബിലി ആഘോഷം 24ന് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായാണ് കൊടിമര ഘോഷയാത്ര.