കൊച്ചി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വനിതകളിൽനിന്ന് സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ചുപേരടങ്ങിയ ഗ്രൂപ്പുകളായാണ് സംരംഭം ആരംഭിക്കേണ്ടത്. വിശദവിവരങ്ങൾക്ക് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസറെ സമീപിക്കണം.