vhp
പണ്ഡിറ്റ് കറുപ്പൻ പുരസ്കാര സമർപ്പണ ചടങ്ങ് എറണാകുളത്ത് വി.എച്ച. പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ജാതിയുടെയും മതത്തിന്റെയും പേരിൽ ഹിന്ദു സമൂഹത്തെ തമ്മലിപ്പടിക്കാനും അതിലൂടെ മുതലെടുക്കാനുമാണ് അധികം രാഷ്ട്രീയക്കാരും ശ്രമിക്കുന്നതെന്ന് വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി. പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ പുരസ്‌കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020ലെ പുരസ്‌കാരം മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മദനനും 2021ലെ പുരസ്‌കാരം മുൻ സാക്ഷരതാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഗോപിനാഥ് പനങ്ങാടിനും നൽകി. വിചാരവേദി ജനറൽ സെക്രട്ടറി വി. സുന്ദരം അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വാമലോചനൻ , ഡോ. ജി.എസ്. മല്ലിക, എം.ടി. മുരളീധരൻ, കെ.എസ്. ജയപ്രകാശ്, പി.സി. രാജൻ ബാബു തുടങ്ങിയവർ സംസാരിച്ചു.