sah

പെരുമ്പാവൂർ : വെങ്ങോല സഹകരണ ബാങ്കിൽ 2020-2021 സാമ്പത്തിക വർഷത്തെ ലാഭവിഹിതം വിതരണം തുടങ്ങി. 25 ശതമാനം ലാഭവിഹിതമാണ് എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിലായി വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ ഒ.എം സാജു, എം.വി പ്രകാശ്, കെ.കെ ശിവൻ, ധന്യ രാമദാസ്, നിഷ റെജികുമാർ, ബാങ്ക് സെക്രട്ടറി സിന്ധു കുമാർ, എൻ.ആർ വിജയൻ, കെ.വി ബിനോയി എന്നിവർ പങ്കെടുത്തു.