കൊച്ചി: പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകൾ സംസ്ഥാനത്ത് കലാപ ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം നാളെ വൈകിട്ട് 4.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.