
പെരുമ്പാവൂർ: ബി.എസ്.എൻ.എൽ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര പൊതുമേഖല ആസ്തി വില്പനക്കെതിരെയുള്ള ഒപ്പുശേഖരണവും പൊതുസമ്മേളനവും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി സി.എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. കെ മോഹനൻ, കെ. ആർ ജയപ്രകാശ്, ആർ സുകുമാരൻ, എൻ.പി പീറ്റർ, പി.കെ മത്തായി, കെ.ഇ നൗഷാദ്, പി.എസ് ഹരിദാസ് എന്നിവർ പങ്കെടുത്തു.