കോലഞ്ചേരി: റോഡുമുറിച്ച് കടക്കാൻ സീബ്രലൈൻ ഇല്ലാതിരിക്കുന്ന പഴന്തോട്ടം കവലയിൽ പഴന്തോട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ സീബ്രലൈൻ വരച്ചു. ഇവിടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കാൻ വാഹനത്തിരക്കുമൂലം കുട്ടികൾ ഏറെ പ്രയാസപ്പെട്ടിരുന്നു. പ്രിൻസിപ്പൽ എസ്. രജനി, പി.ടി.എ പ്രസിഡന്റ് സുഭാഷ്ചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.ഡി. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.