
നെടുമ്പാശേരി: കേരള - ജമ്മു കാശ്മീർ സൈക്കിൾ പര്യടനം നടത്തി തിരിച്ചെത്തിയ ആദിത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. സിയാൽ സ്റ്റാഫ് വെൽഫെയർ ക്ലബ്ബ് പ്രസിഡന്റ് എൻ ശെൽവരാജ് പൊന്നാടയണിയിച്ച് ആദരിച്ചു. നിഷാന്ത് ലാൽ, ബിജു, ജോൺസൺ ജോസഫ്, മാത്യു എം വർഗ്ഗീസ്, ബിജു വർഗ്ഗീസ് എന്നിവർ ഉപഹാരങ്ങൾ നൽകി.
ഗുവാഹത്തി ഐ.ഐ.ടിയിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഡിസൈനിംഗ് വിദ്യാർത്ഥിയായ വി.എ. ആദിത്ത് സിയാൽ ഇലക്ട്രിക്കൽ സീനിയർ സൂപ്രണ്ട് പറവൂർ സ്വദേശി അനിൽകുമാറിന്റെ മകനാണ്. ഡിസംബർ നാലിനാണ് കാശ്മീരിലേക്കുള്ള പര്യടനം ആരംഭിച്ചത്. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പത്തൊമ്പതുകാരൻ കാശ്മീരിലെത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സൈക്കിളിൽ ഭാരതപര്യടനം നടത്തണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങിയത്. ആദ്യ പടിയായി ഏഴ് സംസ്ഥാനങ്ങളിൽ സഞ്ചരിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.വൈകാതെ ഭാരത പര്യടനം പൂർത്തിയാക്കുമെന്നും ആദിത്ത് പറഞ്ഞു.