
ഫോർട്ട്കൊച്ചി: തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഹോം കെയർ നടന്നു. ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. തണൽ പാലിയേറ്റീവ് കൊച്ചി യൂണിറ്റ് സെക്രട്ടറി സി. കെ. മുഹമ്മദ് നവാസ് അദ്ധ്യക്ഷത വഹിച്ചു. തണൽ ജില്ലാ സെക്രട്ടറി രാജീവ് പള്ളുരുത്തി, തണൽ പാലിയേറ്റീവ് കൊച്ചി യൂണിറ്റ് കോർഡിനേറ്റർ കെ.ഐ.അബ്ദുൽ ജബ്ബാർ, പാലിയേറ്റീവ് നേഴ്സ് ഷീബ തങ്കച്ചൻ, പാലിയേറ്റീവ് വോളണ്ടിയർ ഇ. കെ.അഷ്റഫ്, കെ.എസ്.ഷംസു എന്നിവർ സംസാരിച്ചു.