
പള്ളുരുത്തി: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ടി.കെ.വത്സൻ സ്മാരക സൗജന്യ ഫിസിയോതെറാപ്പി സെന്ററിൽ നടന്ന സ്റ്റുഡന്റ്സ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും വോളണ്ടിയർ ഐ.ഡി കാർഡ് വിതരണവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കനിവിന്റെ പള്ളുരുത്തി ഏരിയാ രക്ഷാധികാരിയുമായ പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. ഹാരീസ് സ്വാഗതം പറഞ്ഞു. പി.കെ.ബാബു, ഡോ: അൽമഫെമിത. പി.എം വിജയൻ തുടങ്ങിയവർ സംസാരിച്ചു.