c-lorry
കളമശേരി ദേശീയപാതയിൽ നിരത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ നിയന്ത്രണംതെറ്റി വന്ന കാർ ഇടിച്ച നിലയിൽ

കളമശേരി: ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിൻവശത്തിടിച്ച് കാർ യാത്രക്കാരൻ തിരുവല്ല വാഴക്കുന്നേൽ വീട്ടിൽ കുര്യാക്കോസ് ചാക്കോ (65)ക്ക് പരിക്ക്. ഇയാളെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ ഓഫീസിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. നെടുമ്പാശേരി എയർപോർട്ടിലേക്കു പോകുകയായിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.