lib

കാലടി: മയക്ക് മരുന്ന് ഉപയോഗം ,വിപണനം എന്നിവ തടയുന്നതിനു ചൊവ്വര കൊണ്ടോട്ടി ജംഗ്ഷനിൽ സി.സി.ടി.വി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനകീയ വായനശാല പ്രസിഡന്റ് പി. വി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജാരിയകബീർ, നെടുമ്പാശ്ശേരി എസ്. ഐ.അനീഷ് .കെ ദാസ്, സഹകരണ ബാങ്ക് പ്രസിഡൻ്റ് ഒ.എൻ. ഗോപാലകൃഷ്ണൻ,കെ. എസ്. ചന്ദ്രശേഖരൻ,കെ. എസ്. സുനിൽകുമാർ,കെ. സി. വത്സല, കബീർ മേത്തർ,കെ. കെ. ഷൈസൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എക്സൈസും വിമുക്തി മിഷനും ചേർന്ന് അവതരിപ്പിച്ച ജീവിതമാണ് ലഹരി എന്ന ഓട്ടൻതുള്ളൽ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് സിവിൽ പ്രിവൻ്റീവ് ഓഫീസർ ജയരാജ് വി അവതരിപ്പിച്ചു.